ആംഗ്ലോ ഇന്ത്യൻസ് പൂർത്തിയായി
Thursday 26 June 2025 3:46 AM IST
ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻസ് പൂർത്തിയായി. എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം എന്നിവ നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്. സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അനയ് സത്യൻ,അരുൺ ദയാനന്ദ്, സ്വേത, ദേവു, ഭാസ്കരൻ വെറ്റിലപ്പാറ, എ.കെ.ബി കുമാർ, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, ജയിംസ്, സജീവൻ ഗോഗുലം,ലക്ഷ്മണൻ എന്നിവരാണ് താരങ്ങൾ. ഷെട്ടി മണി ഛായാഗ്രഹണം നിർവഹിക്കുന്നു , സംഗീതം - പി.കെ. ബാഷ്,അസോസ്യേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, കല-സനൂപ്, വിനോദ് മാധവൻ, ആർ.ആർ - ജോയ് മാധവ്, സൗണ്ട് ഡിസൈൻ - ബർലിൻ മൂലമ്പള്ളി .