ലഹരിക്കെതിരെ സൈക്ലത്തോൻ

Wednesday 25 June 2025 9:30 PM IST

തൃക്കരിപ്പൂർ: കായിക വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മാസ് സൈക്ലത്തോൺ സംഘടിപ്പിച്ചു. തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബാണ് ജില്ലയിൽ പരിപാടി ഏറ്റെടുത്ത് നടത്തിയത്. തൃക്കരിപ്പൂരിൽ നിന്ന് കണ്ണൂർ ജില്ലയിലെ ചൂരൽ വെള്ളച്ചാട്ടം വരെയായിരുന്നു ബോധവൽക്കരണ യാത്ര. കാസർകോട് മുതൽ കന്യാകുമാരി വരെ ലഹരിക്കെതിരെ സൈക്കിൾ റൈഡ് നടത്തിയ എം.സി.ഹനീഫ പെരുമ്പ സൈക്ലത്തോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എം.സി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പിലെ പ്രജിത്ത് കൊടക്കാട്, സിവിൽ പൊലിസ് ഓഫീസർ രാജേഷ് കുഞ്ഞിവീട്ടിൽ, ക്ലബ് സെക്രട്ടറി അരുൺ നാരായണൻ, ട്രഷറർ ഇർഷാദ് ഇസ്മായിൽ എന്നിവർ സംസാരിച്ചു. റൈഡിന് ഡോ.ടി.അബ്ദുൽ ജലീൽ, ഡോ.പി.കെ.ജയകൃഷ്ണൻ, ടി.പി.ഉല്ലാസ്, അബ്ദുല്ലകുട്ടി റോയൽ ഡെക്കോർ, മുസ്തഫ തായിനേരി, അബ്ദുറഹ്മാൻ തായിനേരി, ബി.സി.യാസിർ, ഹക്കീം അപ്സര, മുത്തലിബ് കോട്ടപ്പുറം നേതൃത്വം നൽകി.