അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ്  

Wednesday 25 June 2025 9:33 PM IST

പേരാവൂർ:കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ല അണ്ടർ 13 ഓപ്പൺ ആൻഡ് ഗേൾസ് സെലെക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 29ന് കണ്ണൂർ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. 2012 ലോ അതിനു ശേഷമോ ജനിച്ച എല്ലാ കണ്ണൂർ ജില്ല നിവാസികൾക്കും പങ്കെടുക്കാം.മത്സരാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ കോപ്പി, സ്റ്റാമ്പ്‌ സൈസ് ഫോട്ടോ (2എണ്ണം )എന്നിവ ഹാജരാക്കണം.ഇരു വിഭാഗങ്ങളിലായി, ആദ്യ രണ്ട് സ്ഥാനം നേടുന്നവർ ജൂലൈ മാസം നടക്കുന്ന സംസ്ഥാന അണ്ടർ 13 ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.Gpay നമ്പർ:9846879986.വിശദ വിവരങ്ങൾക്ക് ഫോൺ:9846879986,​ 9388775570,8281485283.