ലഹരിക്കെതിരെ മിക്സ്ഡ് സെവൻസ് ഫുട്ബാൾ
Wednesday 25 June 2025 9:35 PM IST
കാസർകോട് :ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നശാമുക്ത് ഭാരത് അഭിയാൻ, സാമൂഹ്യ നീതി വകുപ്പ്, കാസർകോട് ജില്ലാ പൊലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കാസർകോട് എന്നിവയുടെ അഭിമുഖ്യത്തിൽ 'ലഹരി കളിക്കളങ്ങളോട് ' എന്ന സന്ദേശമുയർത്തി മിക്സ്ഡ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് നടത്തും. കാസർകോട് വിദ്യാഭ്യാസ ജില്ല മത്സരം 27 ന് കാഞ്ഞങ്ങാടും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 28ന് വൈകുന്നേരം കാസർകോട് പൊലീസ് ടർഫിൽ വച്ചും നടക്കും.മത്സരത്തിന്റെ ലോഗോ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ആര്യ കെ.രാജിന് നൽകി ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡി പ്രകാശനം ചെയ്തു. അഡീഷണൽ എസ്.പി സി.എം.ദേവദാസൻ, എസ്.പി.സി കോർ കമ്മിറ്റി കൺവീനർ സി ഗോപീകൃഷ്ണൻ., ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ കെ.പി.വി രാജീവൻ, എസ്.പി.സി അഡീഷണൽ നോഡൽ ഓഫീസർ ടി.തമ്പാൻ എന്നിവർ സംബന്ധിച്ചു.