വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Thursday 26 June 2025 12:43 AM IST

അമ്പലപ്പുഴ: നീർക്കുന്നം എസ്. ഡി. വി ഗവ. യു. പി സ്കൂളിൽ വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംബികാസുതൻ മങ്ങാട് വിശിഷ്ടാതിഥിയായി. എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ് .കുട്ടി അദ്ധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഫാൻസി എന്നിവർ മികച്ച വായനക്കാർക്ക് സമ്മാനങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിത പ്രദീപ്, അമ്പലപ്പുഴ ബി. പി. സി വി. അനിത, മദർ പി .ടി .എ പ്രസിഡന്റ് ശാലിനി സ്വരാജ് തുടങ്ങിയവർ സംസാരിച്ചു.