യോഗ ദിനം ആചരിച്ചു
Thursday 26 June 2025 12:43 AM IST
മുഹമ്മ: മണ്ണഞ്ചേരി തമ്പകച്ചുവട് ഗവ. യു.പി സ്കൂളിൽ മണ്ണഞ്ചേരി ഗവ.സിദ്ധ ആശുപത്രിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി വെജിറ്റബിൾ സാലഡ് വെജിറ്റബിൾ കാർവിംഗ് മത്സരങ്ങളും, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി യോഗ ദിന പോസ്റ്റർ രചന, യോ ദിന സന്ദേശം തയ്യാറാക്കൽ എന്നീ മത്സരങ്ങളും നടത്തി. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ.രോഹിണി എസ്.കൃഷ്ണൻ നേതൃത്വം നൽകി. ഗവ. സിദ്ധ ആശുപത്രിയിലെ യോഗ പരിശീലക ജെസി ആന്റണി കുട്ടികളെ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി. മണ്ണഞ്ചേരി പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സജി, ദിവ്യ, സീനിയർ അദ്ധ്യാപിക വി.ആർ.ബിന്ദു എന്നിവർ സംസാരിച്ചു.