ജനകീയ ഒപ്പ് ശേഖരണം
Thursday 26 June 2025 12:46 AM IST
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് ആറ് കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ച വേഴപ്ര-കൊടുപ്പുന്ന-തായങ്കരി റോഡിന്റെ നിർമ്മാണത്തിന്റെ അപാകതകളായ വേഴപ്ര കുരിശടി മുതൽ പഴുതി ക്ഷേത്രം വരെയുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വേഴപ്ര - കൊടുപ്പുന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി. എടത്വാ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ദീപ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ ജിയോ അവന്നൂർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രമോദ് ചന്ദ്രൻ, എം.വി.തങ്കച്ചൻ, കൃഷ്ണൻപോറ്റി , ഭാസി പുല്ലാങ്കളം എന്നിവർ സംസാരിച്ചു.