സാഹസ് യാത്രയ്ക്ക് സ്വീകരണം

Thursday 26 June 2025 12:46 AM IST

മുഹമ്മ : മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.ജെബി മേത്തർ എം പി നയിയ്ക്കുന്ന ''മഹിളാ സാഹസ് '' യാത്രയ്ക്ക് കോൺഗ്രസ് മുഹമ്മ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.സി.കെ.ഷാജിമോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം അദ്ധ്യക്ഷ ധനിഷ മോൾ അദ്ധ്യക്ഷയായി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ജെബി മേത്തർ ഉപഹാരം നല്കി. സുബ്രമണ്യദാസ് , കെ.സി.ആന്റണി, ബബിത ജയൻ, ഉഷ സദാനന്ദൻ, ആർ ശശിധരൻ , എസ് റ്റി റെജി സി. എ ജയശ്രീ , നിജി അനീഷ് പി.തയ്യിൽ,സുഗാന്ധി എന്നിവർ പ്രസംഗിച്ചു