വയോജനങ്ങൾക്ക് യോഗ പരിശീലനം
Thursday 26 June 2025 1:46 AM IST
അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 2025 -26 ജനകീയാസൂത്രണ പദ്ധതിയിൽ വയോജനങ്ങൾക്കും വനിതകൾക്കും യോഗ പരിശീലനം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം വാടകയ്ക്കൽ 243 -നമ്പർ ശാഖ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ വാർഡുകളിൽ നിന്ന് നൂറോളം പേർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി .സരിത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അജിത ശശി , അംഗങ്ങളായ രജിത്ത് രാമചന്ദ്രൻ, സാജൻ എബ്രഹാം, ശാഖായോഗം പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.