മാവേലിക്കരയിൽ ആഹ്‌ളാദ പ്രകടനം

Thursday 26 June 2025 1:49 AM IST

മാവേലിക്കര : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര നഗരത്തിൽ നടന്ന ആഹ്ളാദ പ്രകടനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സജീവ് പ്രായിക്കര അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ, മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിൽ, എം.കെ.സുധീർ, എസ്.വൈ ഷാജഹാൻ, പഞ്ചവടി വേണു, ടി.കൃഷ്ണകുമാരി, അജിത്ത് കണ്ടിയൂർ, ഉമാ ദേവി, പി.രാമചന്ദ്രൻ, മനസ്സ് രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.