പുന്തല തീരത്ത് ബാരൽ അടിഞ്ഞു

Thursday 26 June 2025 2:00 AM IST

അമ്പലപ്പുഴ: പുറക്കാട് പുന്തല കടൽതീരത്ത് ബാരൽ അടിഞ്ഞു. ഇന്നലെ വൈകിട്ടാണ് ബാരൽ ഒഴുകിയെത്തിയത്. കണ്ടെയ്‌നർ ആണെന്നാണ് മത്സ്യതൊഴിലാളികൾ ആദ്യം കരുതിയത്. പൊഴിതുറന്നപ്പോൾ കടലിലേക്ക് ഒഴുകിപ്പോയ പായൽക്കൂട്ടത്തിന്റെ നടുവിലായിരുന്നു ബാരൽ. ബാരൽ അടിയുന്നതും കാത്ത് പഞ്ചായത്ത് അധികൃതരും നാട്ടുകാരും തീരത്ത് നിൽപ്പുണ്ടായിരുന്നു. തുടർന്ന് എത്തിയ അമ്പലപ്പുഴ പൊലീസ് നടത്തിയ പരിശോധനയിൽ ബാരൽ ശൂന്യമാണെന്ന് കണ്ടെത്തി. കോസ്റ്റൽ പൊലീസ് തോട്ടപ്പള്ളി സ്റ്റേഷനിലേക്ക് ബാരൽ കൊണ്ടുപോയി.