വി.എസിന്റെ നിലയിൽ മാറ്റമില്ല

Thursday 26 June 2025 1:21 AM IST

തിരുവനന്തപുരം: വെന്റിലേറ്ററിൽ തുടരുന്ന മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വൃക്കകൾ തകരാറിലായതോടെ ഡയാലിസിസ് ആരംഭിച്ചു. 72 മണിക്കൂർ നീളുന്ന ഡയാലിസിസാണ് നടത്തുന്നത്. ന്യൂറോ, നെഫ്രോ, കാർഡിയോളജി ഡോക്ടർമാരുടെ സംഘം സ്ഥിതി നിരീക്ഷിക്കുകയാണ്. മന്ത്രിമാരായ രാജീവ്, വീണാ ജോർജ്, പ്രതിക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.പി. ജയരാജൻ, എ. വിജയരാഘവൻ തുടങ്ങിയവരുൾപ്പെടെ നിരവധി പേർ ഇന്നലെ വി.എസ് ചികിത്സയിലുള്ള പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി.