അണ്ടർ13 ചെസ് ചാമ്പ്യൻഷിപ്പ്

Thursday 26 June 2025 12:00 AM IST

തൃശൂർ: സ്‌പോർട്‌സ് കൗൺസിൽ അംഗീകൃത തൃശൂർ ജില്ലാ അണ്ടർ13 ചെസ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 29 ന് തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ നടക്കും. 2012 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച എല്ലാ തൃശൂർ ജില്ലാ നിവാസികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർ സംസ്ഥാന അണ്ടർ13 ചെസ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടും. വിശദ വിവരങ്ങൾക്ക് 9447467308, 9744727522 എന്നീ നമ്പറുകളിൽ വിളിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ രജിസ്‌ട്രേഷൻ ലിങ്കിൽ 26 വൈകീട്ട് 6 മണിക്കുള്ളിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. https://forms.gle/PdVhCaLD43bqithRA.