മാദ്ധ്യമ പുരസ്കാരം റാഫി വലിയകത്തിന്
Thursday 26 June 2025 12:00 AM IST
ഗുരുവായൂർ: ഗുരുവായൂരിന്റെ പ്രഥമ വൈസ് ചെയർമാൻ വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വെള്ളിയാഴ്ച ആചരിക്കും. വീട്ടിക്കിഴി ഗോപാലകൃഷ്ണൻ മാദ്ധ്യമ പുരസ്കാരം ചന്ദ്രിക ചാവക്കാട് ലേഖകൻ റാഫി വലിയകത്തിന് നൽകും. പാലിയത്ത് ചിന്നപ്പൻ സ്മാരക പുരസ്കാരം നായർ സമാജം ജനറൽ സെക്രട്ടറി വി. അച്ചുത കുറുപ്പിനും സഹകാരിക്കുള്ള എ.പി മുഹമ്മദുണ്ണി സ്മാരക പുരസ്കാരം മറ്റം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എം.കെ അപ്പുവിനും നൽകും. വൈകീട്ട് 4.30 ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം അഡ്വ:തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ സംസാരിക്കും. എം.കൃഷ്ണദാസ് വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചെയ്യും. സി.എച്ച്. റഷീദ് ചികിത്സാ സഹായം വിതരണം ചെയ്യും.