യുവറാലിയും സമ്മേളനവും
Thursday 26 June 2025 12:00 AM IST
തൃശൂർ: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികാചരണത്തിന്റെ ഭാഗമായി ഇന്ന് ആർ.എസ്.എസ് പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ നഗരത്തിൽ യുവറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകീട്ട് 3.30ന് തെക്കേ ഗോപുര നടയിൽ നിന്നും യൂത്ത് റാലി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ടൗൺ ഹാളിൽ പൊതുസമ്മേളനത്തിൽ എ.പി.ഭരത് കുമാർ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തും. '1975 ലെ അടിയന്തിരാവസ്ഥ ജനാധിപത്യ കശാപ്പിന് അമ്പതാണ്ട് തികയുമ്പോൾ ' എന്ന പുസ്തകം കാ. ഭാ. സുരേന്ദ്രൻ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് ശ്രീജിത്ത് മൂത്തേടത്തിന് നൽകി പ്രകാശനം ചെയ്യും.