അടിയന്തിരാവസ്ഥ വിരുദ്ധ ദിനം
Thursday 26 June 2025 12:00 AM IST
തൃശൂർ: രാജ്യത്തിന്റെ ഭരണഘടന സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ഉപയോഗിച്ച ആദ്യ ഇന്ത്യൻ ഭരണ കർത്താവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് ആർ.ജെ.ഡി.ദേശീയ കൗൺസിലംഗം യൂജിൻ മോറേലി പറഞ്ഞു. ആർ.ജെ.ഡി.ജില്ലാ കമ്മിറ്റി അടിയന്തിരാവസ്ഥയുടെ 50ാം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു യൂജിൻ മോറേലി. മോഹനൻ അന്തിക്കാടിനെയും വിൻസന്റ് പുത്തൂരിനെയും യോഗം ആദരിച്ചു. ആർ.ജെ.ഡി.ജില്ലാ പ്രസിഡന്റ് ജെയ്‌സൺ മാണി അദ്ധ്യക്ഷത വഹിച്ചു. അജി ഫ്രാൻസിസ് , കെ.സി.വർഗ്ഗീസ് കാവ്യ പ്രദീപ്, പി.ഐ.സൈമൺ മാസ്റ്റർ, ആന്റോ ഇമ്മട്ടി, സി.എം. ഷാജി, ജോർജ് വി.ഐനിക്കൽ,സാബു അമ്മനത്ത്, ഷോബിൻ തോമസ്, ജീജ ജ. രാഘവൻ, അറ്. ഷാജൻ മഞ്ഞളി, ജനത പൗലോസ് എന്നിവർ സംസാരിച്ചു.