എക്‌സ്പീരിയൻസ് സെന്റർ തുറന്നു
Thursday 26 June 2025 12:00 AM IST
തൃശൂർ: തൃശൂർ പൂങ്കുന്നത്ത് നിർമ്മാണം പരോഗമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പദ്ധതിയായ അസറ്റ് പവിത്രത്തിന്റെ എക്‌സ്പീരിയൻസ് സെന്റർ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനിൽ കുമാർ , ശബരി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശശി കുമാർ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അസറ്റ് ഹേംസ്, ശബരി ഗ്രൂപ്പ് സംയുക്തസംരഭം അസറ്റ് ശബരിയാണ് പദ്ധതി പ്രൊമോട്ടു ചെയ്യുന്നത്. അസറ്റ് പവിത്രത്തിലെ ഒരു ലക്ഷ്വറി അപ്പാർട്ട്‌മെന്റിന്റെ സമ്പൂർണ മാതൃകയാണ് എക്‌സ്പീരിയൻസ് സെന്ററിൽ ഒരുക്കിയിരിക്കുന്നതെന്ന് സുനിൽ കുമാർ പറഞ്ഞു. പൊതുജനങ്ങൾക്ക് എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെ പവലിയൻ സന്ദർശിച്ച് പദ്ധതിയുടെ വിശദാംശങ്ങൾ കണ്ടറിയാനാകും. 93 യൂണിറ്റുകളുള്ള അസറ്റ് പവിത്രം 2028ൽ നിർമാണം പൂർത്തിയാകും.