യോഗ ദിനാചരണം
Thursday 26 June 2025 2:52 AM IST
തിരുവനന്തപുരം: "ഒരു ഭൂമിക്ക് യോഗ, ഒരു ആരോഗ്യം" എന്ന പ്രമേയത്തോടെ പള്ളിപ്പുറത്തുള്ള സി.ആർ.പി.എഫിലെ ഗ്രൂപ്പ് സെന്ററിൽ സമുചിതമായി ആഘോഷിച്ചു. ചടങ്ങിന് കമാൻഡന്റ് രാജേഷ് യാദവ് നേതൃത്വം നൽകി. ദേശീയ ആരോഗ്യ ദൗത്യം വിളപ്പിൽ ആയുഷ് ആയുർവേദ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.സ്മിത എസ്.ശിവൻ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണവും യോഗ പരിശീലനത്തിന് നേതൃത്വവും നൽകി.