എക്‌സലൻസ് പുരസ്കാരം

Thursday 26 June 2025 3:57 AM IST

തിരുവനന്തപുരം: എക്‌സ്‌പോർട്ടിംഗ് ബിസിനസിനുള്ള മികച്ച അശ്വധ്വനി - മൈത്രിയുടെ എക്‌സലൻസ് പുരസ്കാരം സബീന എക്‌സ്‌പോർട്ടിംഗ് മാനേജിംഗ് ഡയറക്ടർ ഷംസുദ്ദീൻ ഹാജിക്ക് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നൽകി. മൈത്രി പ്രസിഡന്റ് എസ്.കമാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ്,മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം,മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, കേരള പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കലാപ്രേമി എം.മാഹീൻ,ആലംകോട് ഹസൻ, നിസാർമുഹമ്മദ്,സുൽഫി,ചാന്നാങ്കര എം.പി.കുഞ്ഞ്,കരമന ഹാരിസ്,അഡ്വ.കണിയാപുരം ഹലീം,ആസിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.