വ്യോമസേനയുടെ ചരക്കുവിമാനം തലസ്ഥാനത്ത്

Thursday 26 June 2025 3:58 AM IST

ശംഖുംമുഖം: പോർവിമാനങ്ങളുടെ നിരീക്ഷണ പറക്കലിന് പിന്നാലെ വ്യോമസേനയുടെ ചരക്കുവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇന്നലെ രാത്രി 8.30ഓടെ ഇല്ല്യുഷൻ ഐ.എൽ 76 എന്ന വിമാനമാണെത്തിയത്. വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമാണ് തലസ്ഥാനത്ത് പറന്നിറങ്ങിയത്. റഷ്യൻ നിർമ്മിത വിമാനമാണ് ഇല്ല്യൂഷൻ.തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.