ബസ് സർവീസ് ആരംഭിച്ചു
Thursday 26 June 2025 3:00 AM IST
കുളത്തൂർ: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി പുതിയ ബസ് സർവീസ് ആരംഭിച്ചു. പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മരിയൻ എൻജിനിയറിംഗ് കോളേജ് മാനേജർ ഫാ.ഡോ.എ.ആർ.ജോൺ,ഫാ.ജിം കാർവിൻ റോച്ച്,ഡോ.എ.സാംസൺ,ഡോ.അബ്ദുൽ നിസാർ,അഭിജിത്ത് ആർ.പി.എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മരിയൻ എഡ്യൂസിറ്റിയിലേക്കുള്ള ബസ് സർവീസ് ഏറെ പ്രയോജനം ചെയ്യുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.