യുദ്ധവിരുദ്ധ പ്രതിജ്ഞ സംഗമം
Thursday 26 June 2025 3:02 AM IST
തിരുവനന്തപുരം. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ നടത്തി. ജില്ലാ പ്രസിഡന്റ് ആമച്ചൽ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഉലമാ കൗൺസിൽ പണ്ഡിത സഭ ചെയർമാൻ എ.എം.ബദറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു.ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ മുഖ്യപ്രഭാഷണം നടത്തി.വിഴിഞ്ഞം ഹനീഫ്,എം.എ.ജലീൽ,ബീമാപള്ളി സക്കീർ,ഇമാം അബ്ദുൽ അസീസ് മുസ്ലിയാർ,എ.എൽ.എം കാസിം,പേയാട് മാഹിൻ,എ.ഷറഫുദ്ദീൻ മൊയിനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.