അഭിമുഖം
Thursday 26 June 2025 3:06 AM IST
തിരുവനന്തപുരം: ജില്ലാഎംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് മാനേജർ, സീനിയർ ബ്രാഞ്ച് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ്, സീനിയർ ടെക്നീഷ്യൻ, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
താത്പര്യമുള്ള 40 വയസിനുള്ളിൽ പ്രായമുള്ളവർ യോഗ്യത,വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10ന് എംപ്ലോയ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 8921916220.