ഷൺമുഖദാസിനെ അനുസ്മരിച്ചു
Thursday 26 June 2025 12:00 AM IST
തൃശൂർ: അടിയന്തിരാവസ്ഥയെ പാർട്ടിക്കുള്ളിൽ നിന്നും എതിർത്ത ആദർശധീരനായിരുന്നു എ.സി ഷൺമുഖദാസെന്ന് എൻ.സി.പി (എസ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ രാജൻ മാസ്റ്റർ. എൻ.സി.പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന എ.സി ഷൺമുഖദാസിന്റെ 12ാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.എൽ ജോയ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രഘു കെ. മാരാത്ത് മുഖ്യപ്രഭാഷണം നടത്തി. എം. പത്മിനി ടീച്ചർ, ഇ.എ ദിനമണി, വിശാലാക്ഷി മല്ലിശ്ശേരി, യു.കെ ഗോപാലൻ, ടി.ജി സുന്ദർലാൽ, മോഹൻദാസ് എടക്കാടൻ, വി.എം ഹസ്സൻ, വിജിത വിനുകുമാർ, പി.സി കറപ്പൻ, എ.ടി പോൾസൺ, ശശി തണ്ടാശ്ശേരി, വി.ജി മോഹനൻ, എസ്. രഘുനാഥപ്പിള്ള എന്നിവർ സംസാരിച്ചു.