പ്രവർത്തകർക്ക് നേരെ മർദ്ദനം, നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു
Wednesday 25 June 2025 11:29 PM IST
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കേരള സർവകലാശാ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിൽ എത്തിയ ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദി്ന് ആഹ്വാനം ചെയ്തതെന്ന് കെ.എസ്.യു വാർത്താക്കുറിപ്പിൽ അറിയിച്ചു.