റൂകോ പദ്ധതി വ്യാപിപ്പിക്കും
കോട്ടയം: ഉപയോഗിച്ച പാചക എണ്ണശേഖരിച്ച് ബയോ ഡീസൽപോലുള്ളവ ഉത്പാദിപ്പിക്കാനുള്ള റൂകോ (റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ)പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കും. നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം തെരഞ്ഞെടുത്ത് ഉപയോഗിച്ച പാചക എണ്ണശേഖരിക്കുമെന്ന് കളക്ടർ ജോൺ വി.സാമുവൽ പറഞ്ഞു.
പലയിടങ്ങളിലും ബേക്കറികളിൽനിന്നുംഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ പാചക എണ്ണശേഖരിക്കുന്നുണ്ട്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് നൽകിവരുന്ന ഷുഗർബോർഡുകൾ കൂടുതൽപേരിലേക്കെത്തിക്കും. ഉപ്പ്,കൊഴുപ്പ് എന്നിവയുടെ ഉപയോഗം തടയുന്നതു സംബന്ധിച്ചുള്ളബോധവത്കരണവും ഊർജ്ജിതപ്പെടുത്തും. വിവിധ സർക്കാർ വകുപ്പുകളോടുനുബന്ധിച്ചു പ്രവർത്തിക്കുന്ന കാന്റീനുകളിലുംപോലീസ് കാന്റീനുകളിലും ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശീലനം നൽകും.