അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രമേയം പാസാക്കി കേന്ദ്രമന്ത്രിസഭ

Thursday 26 June 2025 1:13 AM IST

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ 50-ാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരാവസ്ഥയ്ക്ക്

എതിരെ പ്രമേയം പാസാക്കി. അടിയന്തരാവസ്ഥയെ ചെറുത്ത വ്യക്തികളെ അനുസ്മരിക്കാനും ആദരിക്കാനും തീരുമാനിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് പീഡനങ്ങൾക്ക് വിധേയരായവർക്ക് ആദരമർപ്പിച്ച് രണ്ടു മിനിറ്റ് മൗനം ആചരിച്ചു കൊണ്ടാണ് യോഗം തുടങ്ങിയത്. ഭരണഘടന, ജനാധിപത്യം, ഫെഡറലിസം, മൗലികാവകാശങ്ങൾ, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയ്ക്ക് താത്കാലിക അന്ത്യം കുറിച്ച അദ്ധ്യായമാണത്.ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങൾ അചഞ്ചലമായ വിശ്വാസം പുലർത്തുന്നു. സ്വേച്ഛാധിപത്യ പ്രവണതകൾ ചെറുത്ത്, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ശ്രമിച്ചവരിൽ നിന്നു പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. പുതുതലമുറയും ഇക്കാര്യത്തിൽ പ്രധാന പങ്കു വഹിക്കണം.ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ, ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് മാതൃകയാണെന്നും പ്രമേയത്തിൽ പറയുന്നു.

ശ്രദ്ധാഞ്ജലി അർപ്പിച്ച്

പ്രധാനമന്ത്രി

ജനാധിപത്യ പ്രതിരോധത്തിനായി നിലകൊണ്ട എണ്ണമറ്റ ഇന്ത്യക്കാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടാനും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയട്ടെ.വിവിധ മേഖലകളിലും പ്രത്യയശാസ്‌ത്രങ്ങളിലും നിന്നുള്ളവരാണ് ജനാധിപത്യം പുന:സ്ഥാപിക്കാനും വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കാരണമായത്. അവരുടെ കൂട്ടായ പോരാട്ടമാണ് കോൺഗ്രസിനെ പരാജയപ്പെടുത്തിയതെന്നും മോദി പറഞ്ഞു.

​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ​ ​അ​നു​ഭ​വം മോ​ദി​യു​ടെ​ ​'​ദി​ ​എ​മ​ർ​ജ​ൻ​സി ഡ​യ​റീ​സ് ​'​പു​റ​ത്തി​റ​ങ്ങി

ന്യൂ​ഡ​ൽ​ഹി​:​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ​ആ​ർ.​എ​സ്.​എ​സ് ​പ്ര​ചാ​ര​ക​നെ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​നേ​രി​ട്ട​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​വി​വ​രി​ക്കു​ന്ന​ ​'​ദി​ ​എ​മ​ർ​ജ​ൻ​സി​ ​ഡ​യ​റീ​സ്'​ ​പു​റ​ത്തി​റ​ങ്ങി.​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​യാ​ണ് ​പ്ര​കാ​ശ​നം​ ​ചെ​യ്‌​ത​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ​ ​അ​നു​ഭ​വ​ങ്ങ​ളും​ ​ത​ന്നി​ലെ​ ​നേ​താ​വി​നെ​ ​അ​തെ​ങ്ങ​നെ​ ​രൂ​പ​പ്പെ​ടു​ത്തി​യെ​ന്നും​ ​പു​സ്‌​ത​ക​ത്തി​ൽ​ ​പ​റ​യു​ന്നു​യെ​ന്ന് ​മോ​ദി​ ​എ​ക്‌​സി​ൽ​ ​കു​റി​ച്ചു.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ​ ​ത​ന്റെ​ ​യാ​ത്ര​യെ​ ​അ​ത് ​വി​വ​രി​ക്കു​ന്നു.​ ​അ​ക്കാ​ല​ത്ത് ​താ​നൊ​രു​ ​യു​വ​ ​ആ​ർ​‌.​എ​സ്‌.​എ​സ് ​പ്ര​ചാ​ര​ക​നാ​യി​രു​ന്നു.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​വി​രു​ദ്ധ​ ​പ്ര​സ്ഥാ​നം​ ​പ​ഠ​നാ​നു​ഭ​വ​മാ​യി​രു​ന്നു.​ ​അ​ത് ​ന​മ്മു​ടെ​ ​ജ​നാ​ധി​പ​ത്യ​ ​ച​ട്ട​ക്കൂ​ട് ​സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​ഉ​റ​പ്പി​ച്ചു.​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ആ​ളു​ക​ളി​ൽ​ ​നി​ന്ന് ​ധാ​രാ​ളം​ ​പ​ഠി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ആ​ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​ചി​ല​ത് ​പു​സ്ത​ക​ ​രൂ​പ​ത്തി​ലാ​ക്കി​യ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്. അ​ക്കാ​ല​ത്ത് ​ക​ഷ്‌​ട​ത​ ​അ​നു​ഭ​വി​ച്ച​വ​ർ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ങ്കി​ട​ണം.​ ​ല​ജ്ജാ​ക​ര​മാ​യ​ ​ആ​ ​കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് ​യു​വ​ത​ല​മു​റ​യ്‌​ക്ക് ​അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ​ ​അ​തു​പ​ക​രി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ബ്ലൂ​ക്രാ​ഫ്റ്റ് ​ഡി​ജി​റ്റ​ൽ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​പു​സ്‌​ത​ക​ത്തി​ന് ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ​ജ​യി​ൽ​വാ​സം​ ​അ​നു​ഭ​വി​ച്ച​ ​ജെ.​ഡി.​എ​സ് ​നേ​താ​വും​ ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ​ ​എ​ച്ച്.​ഡി​ ​ദേ​വ​ഗൗ​ഡ​യാ​ണ് ​ആ​മു​ഖ​മെ​ഴു​തി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​ത്മാ​വി​നെ​ ​ലം​ഘി​ക്കു​ക​യും​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​ശ​ബ്‌​ദം​ ​അ​ടി​ച്ച​മ​ർ​ത്തു​ക​യും​ ​കോ​ട​തി​ക​ളെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്ത​ ​രീ​തി​ ​ഒ​രു​ ​ഇ​ന്ത്യ​ക്കാ​ര​നും​ ​ഒ​രി​ക്ക​ലും​ ​മ​റ​ക്കി​ല്ലെ​ന്ന് ​അ​മി​ത് ​ഷാ​ ​പ​റ​ഞ്ഞു.