ലഹരി മരുന്നുകളുമായി ഫാർമസിസ്റ്റ് അറസ്റ്റിൽ
Thursday 26 June 2025 1:15 AM IST
കോട്ടയം: 300 ലധികം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ എക്‌സൈസ് സംഘം പിടികൂടി. കോട്ടയം നഗരത്തിലെ ഫാർമസിസ്റ്റായ നട്ടാശേരി സ്വദേശി ബിജു മാത്യുവിനെയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.ജി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം നഗര മദ്ധ്യത്തിൽ മാമൻ മാപ്പിള ഹാളിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി എത്തിച്ചതായിരുന്നു. 400 ഗ്രാമിലധികം ലഹരിയുടെ അംശം ഈ ഗുളികളിലുണ്ടെന്നാണ് വിവരം.