നൂറ് ഓർത്തോപീഡിക് റോബോട്ടിക് സർജറികൾ പൂർത്തിയാക്കി കാരിത്താസ് ആശുപത്രി 

Thursday 26 June 2025 1:16 AM IST
നൂറ് ഓർത്തോപീഡിക് റോബോട്ടിക് സർജറികൾ പൂർത്തിയാക്കിയ കാരിത്താസ് ആശുപത്രിയുടെ 'റോബോട്ടിക് സെഞ്ച്വറി' എന്ന പരിപാടി മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം പദ്മശ്രീ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി. ഇ. ഒ.യുമായ ഫാ.ഡോ. ബിനു കുന്നത്ത്,കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ.ജിനു കാവിൽ , ഫാ.ജോയിസ് നന്ദിക്കുന്നേൽ ,ഫാ.ജിസ്‌മോൻ മഠത്തിൽ , ഫാ.സ്റ്റീഫൻ തേവർപറമ്പിൽ , ഡിപ്പാർട്ട്‌മെന്റ് മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. കുര്യൻ ഫിലിപ്പ്, സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് ഐസക്, സീനിയർ കൺസൾട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവർ സമീപം

കോട്ടയം : നൂറ് ഓർത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ അതുല്യ നേട്ടം സ്വന്തമാക്കി കാരിത്താസ് ആശുപത്രി. ഇടുപ്പ്, മുട്ട് എന്നിവ മാറ്റിവയ്ക്കുന്ന റോബോട്ടിക് ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. റോബോട്ടിക് ശസ്ത്രക്രിയകളുടെ വിജയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആശുപത്രിയിൽ 'റോബോട്ടിക് സെഞ്ച്വറി' എന്ന പരിപാടി സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്‌പിറ്റൽ ഡയറക്ടറും സി.ഇ.ഒയുമായ ഫാ.ഡോ. ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു .

ഡിപ്പാർട്ട്‌മെന്റ് മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.കുര്യൻ ഫിലിപ്പ്, സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് ഐസക്, സീനിയർ കൺസൾട്ടന്റ് ഡോ. ആനന്ദ് കുമരോത്ത് എന്നിവർ സംസാരിച്ചു. കാരിത്താസിൽ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ മറിയാമ്മ ജോസ് അനുഭവം പങ്കുവച്ചു. നൂറ് ഓർത്തോപീഡിക് റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് കാരിത്താസ് ഹോസ്പിറ്റലിന്റെ ആതുരസേവന രംഗത്തെ മികച്ച നേട്ടമാണെന്ന് ഡയറക്ടറും സി.ഇ.ഒ യുമായ ഫാ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.'ഗോൾ ചലഞ്ച്' മത്സരവും ഫ്ലാഷ്‌ മോബും നടന്നു.