ഐസർ: ഒന്നാമനായി ജസ്വിൻ
Thursday 26 June 2025 1:18 AM IST
കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ( ഐസർ) അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി വയനാട് സ്വദേശി ജസ്വിൻ കുര്യാക്കോസ്. പാലാ ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ ആയിരുന്നു പരിശീലനം. അദ്ധ്യാപക ദമ്പതികൾ ആയ വയനാട് പയ്യമ്പള്ളി കറുത്തേടത്ത് ബോബിൻ ബോസ് കെയുടെയും ബിന്ദു കെ വർക്കിയുടെയും മകനാണ്. ജെ.ഇ.ഇ മെയിൻ, നീറ്റ്, ജെ.ഇ.ഇ അഡ്വാൻസ് എന്നീ പരീക്ഷകളിലും ജസ്വിൻ ഉന്നത വിജയം നേടിയിരുന്നു,.