അടിയന്തരാവസ്ഥ അറസ്റ്റിൽ നിന്ന് ഇക്ബാലിനെ രക്ഷിച്ചത് 'സ്‌പെല്ലിംഗ് മിസ്റ്റേക്ക് '

Thursday 26 June 2025 1:22 AM IST
ഡോ.ബി .ഇക്ബാൽ

കോ​ട്ട​യം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സി​ല​റും​ ​പ്ര​ശ​സ്ത​ ​ന്യൂ​റോ​ ​സ​ർ​ജ​നു​മാ​യ​ ​ഡോ.​ബി.​ഇ​ക്ബാ​ൽ​ ​അ​ടി​യ​ന്തരാ​വ​സ്ഥ​ക്കാ​ല​ത്ത് ​അ​റ​സ്റ്റി​ൽ​ ​നി​ന്നു​ ​ര​ക്ഷ​പെ​ട്ട​ത് ​പേ​രി​ലെ​ ​സ്‌​പെ​ല്ലിം​ഗ് ​വ്യ​ത്യാ​സ​ത്തി​ൽ​ .​ ​അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​ടെ​ ​അ​മ്പ​താം​ ​വാ​ർ​ഷി​ക​ദി​ന​ത്തി​ലാ​ണ് ​ഈ​ ​വെ​ളി​പ്പെ​ടു​ത്തൽ. അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ​ ​ഞാ​ൻ​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ന്യൂ​റോ​സ​ർ​ജ​റി​ ​ട്യൂ​ട്ട​റാ​യി​രു​ന്നു.​സി.​പി.​എ​മ്മു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ ​ഡോ.​സി.​എ​ ​രാ​ജ​ൻ​ ​ആ​യി​രു​ന്നു​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​മേ​ധാ​വി.​ ​ഗാ​ന്ധി​ന​ഗ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന​ടു​ത്തു​ള്ള​ ​സാ​റി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​മു​ൻ​ ​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​ടി.​കെ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​ഒ​ളി​വി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നു​ള്ള​ ​ര​ഹ​സ്യ​മാ​യ​ ​'​പാ​ർ​ട്ടി​ ​ക​ത്തു​ക​ളും​'​ ​വാ​യി​ക്കാ​നു​ള്ള​ ​പു​സ്ത​ക​ങ്ങ​ളും​ ​എ​ത്തി​ച്ചി​രു​ന്ന​ത് ​ഞാ​നാ​യി​രു​ന്നു. ഒ​രു​ ​ദി​വ​സം​ ​ഒ.​പി​യി​ൽ​ ​ഇ​രി​ക്കു​മ്പോ​ൾ​ ​സ​ഹോ​ദ​ര​ൻ​ ​ഷാ​ഫി​ ​കാ​ഷ്വാ​ലി​റ്റി​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​എ​ന്നെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​നു​ള്ള​ ​വാ​റ​ണ്ടു​മാ​യി​ ​പോ​ലീ​സു​കാ​ർ​ ​വീ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന​റി​യി​ച്ചു.​ ​ഞാ​ൻ​ ​രാ​ജ​ൻ​ ​സാ​റി​നെ​ ​വി​വ​ര​മ​റി​യി​ച്ചു.​ ​അ​ദ്ദേ​ഹം​ ​ഒ.​പി​ ​കേ​സു​ക​ൾ​ ​തു​ട​ർ​ന്നും​ ​നോ​ക്കാ​ൻ​ ​പ​റ​ഞ്ഞി​ട്ട് ​കാ​റെ​ടു​ത്ത് ​പു​റ​ത്തേ​ക്ക് ​പോ​യി.​ ​അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​തി​രി​ച്ചെ​ത്തി.​ ​പേ​ടി​ക്കേ​ണ്ട​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ച്ചു​വെ​ന്ന് ​പ​റ​ഞ്ഞു. മാ​വോ​സേ​തു​ങ്ങി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​കൃ​തി​ക​ൾ​ ​ഞാ​ൻ​ ​വാ​ങ്ങി​ ​വീ​ട്ടി​ൽ​ ​വെ​ച്ചി​രു​ന്നു​.​ ​ഈ​ ​പു​സ്ത​കം​ ​ഓ​ർ​ഡ​ർ​ ​ചെ​യ്ത​വ​രെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​ ​പു​സ്ത​കം​ ​വീ​ട്ടി​ലു​ണ്ടെ​ങ്കി​ൽ​ ​മാ​റ്റാ​ൻ​ ​ഡോ.​രാ​ജ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​പു​സ്‌​ത​കം​ ​പ​ത്താ​യ​ത്തി​ൽ​ ​ഒ​ളി​പ്പി​ക്കാ​ൻ​ ​ഞാ​ൻ​ ​ജ്യേ​ഷ്ഠ​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​സ്റ്റി​ൽ​ ​നി​ന്ന് ​ഞാ​ൻ​ ​ര​ക്ഷ​പ്പെ​ട്ട​ത് ​എ​ന്റെ​ ​പേ​രി​ലെ​ ​അ​ക്ഷ​ര​ത്തെ​റ്റു​കൊ​ണ്ടാ​യി​രു​ന്നു.​ ​'Iq​b​a​l​"​ ​എ​ന്ന​യാ​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള​ ​അ​റി​യി​പ്പാ​ണ് ​സ്റ്റേ​ഷ​നി​ൽ​ ​ല​ഭി​ച്ച​ത്.​എ​ന്റെ​ ​പേ​ര് ​'​E​k​b​a​l​"​ ​എ​ന്നാ​യി​രു​ന്ന​ത് ​കൊ​ണ്ട് ​I​q​b​a​l​ ​എ​ന്നൊ​രാ​ൾ​ ​സ്ഥ​ല​ത്തി​ല്ലെ​ന്ന് ​പോ​ലീ​സ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഈ​ ​പ​ഴു​ത് ​ക​ണ്ടെ​ത്തി​ ​എ​ന്നെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് ​പോ​ലീ​സി​ൽ​ ​ന​ല്ല​ ​ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ ​ടി.​കെ.​രാ​മ​കൃ​ഷ്ണ​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​കൊ​ണ്ടാ​ണെ​ന്ന് ​പി​ന്നീ​ട് ​മ​ന​സി​ലാ​യി.​ ​ഡോ.​രാ​ജ​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പോ​യ​ത് ​ടി.​കെ​യെ​ ​കാ​ണാ​നാ​യി​രു​ന്നു. അ​ടി​യ​ന്തരാ​വ​സ്ഥ​ ​പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പ്,​ ​ടി.​കെ ​ ​എ​നി​ക്ക് ​പാ​ർ​ട്ടി​ ​അം​ഗ​ത്വം​ ​ന​ൽ​കി.