അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ പാക് സൈനികൻ കൊല്ലപ്പെട്ടു
Thursday 26 June 2025 6:26 AM IST
ഇസ്ലാമാബാദ്: 2019ലെ ബലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ പാകിസ്ഥാനി സൈനിക ഓഫീസർ മേജർ സയ്യീദ് മുയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടു. ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ ഭീകര ഗ്രൂപ്പായ പാകിസ്ഥാനി താലിബാൻ ( തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) നടത്തിയ ആക്രമണത്തിൽ അബ്ബാസ് ഷാ അടക്കം14 സൈനികരാണ് കൊല്ലപ്പെട്ടത്.