"എനിക്ക് അങ്ങനെയൊരാൾ വേണം"; രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീണ നായർ

Thursday 26 June 2025 10:51 AM IST

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് വീണ നായർ. താൻ പണ്ട് മുതലേ നോ പറയേണ്ടയിടത്ത് നോ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഏത് മേഖലയിലായാലും നമുക്ക് പറ്റാത്തൊരു കാര്യത്തിന് ആരെങ്കിലും ചോദിച്ചാൽ അപ്പോൾ നോ പറയണം. അല്ലാതെ അഭിനയിച്ചെല്ലാം കഴിഞ്ഞിട്ട് അന്നെന്നോട് അങ്ങനെ ചെയ്തിരുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും നടി അഭിപ്രായപ്പെട്ടു.

നമ്മളെ നന്നായി സ്‌നേഹിക്കുന്നവർക്കേ നമ്മളെ നന്നായി വേദനിപ്പിക്കാനാകൂവെന്നും വീണ നായർ വ്യക്തമാക്കി. നമ്മൾ നന്നായി വിശ്വസിക്കുന്നവർക്ക് മാത്രമേ നമ്മളെ ചതിക്കാനാകൂ. താൻ കർമയിലാണ് വിശ്വസിക്കുന്നത്. സ്വർഗവും നരകവും ഇവിടത്തന്നെയാണെന്നും അവർ വ്യക്തമാക്കി. വീണ നായർ രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഇതിനും നടി മറുപടി നൽകി. 'അത് ചുമ്മാതാ. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അതാവശ്യമാണ്. അന്നും ഇന്നും ഒരു ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും. നാളെത്തേക്കൊന്നുമല്ല. സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും ഉണ്ടാകും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ എടീ, പോട്ടേ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന എന്റെ അച്ഛനെപ്പോലെ, എന്നെ സ്‌നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്‌നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.'- നടി വ്യക്തമാക്കി.