ലൈംഗികതയ്ക്കുമുണ്ട് വാസ്തു, സന്തോഷകരമായ ബന്ധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday 26 June 2025 3:15 PM IST

ലൈംഗികതയ്ക്കുമുണ്ട് വാസ്തു. കേട്ടിട്ട് അത്രയ്ക്കങ്ങ് ദഹിക്കുന്നില്ല അല്ലേ?. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി അനുസരിച്ച് ലൈംഗിക ജീവിതത്തിൽ വാസ്തുവിന് വലിയ പ്രാധാന്യമുണ്ട്. ലൈംഗിക ജീവിതം ഏതുപ്രായത്തിലും ആസ്വാദ്യകരമാക്കാൻ ഫെങ്ഷൂയി ചില ടിപ്സുകൾ പറഞ്ഞുതരുന്നുണ്ട്. അവയെക്കുറിച്ച് പരിശോധിക്കാം.

ഫ്രഷ് എയർ നല്ലൊരു ലൈംഗിക ജീവിതത്തിന് വളരെ പ്രധാനമെന്നാണ് ഫെങ്ഷൂയി പറയുന്നത്. അതിനാൽ ഫ്രഷ് എയർ കിട്ടുന്ന മുറികളിൽ വേണം ദമ്പതികൾ കിടക്കാൻ. ഇതിനൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളെ ആ മുറിയിൽ നിന്ന് പുറത്താക്കുകയും വേണം. ഇലക്ട്രാേണിക് ഉപകരണങ്ങൾ നെഗറ്റീവ് ഊർജം പ്രസരിപ്പിക്കും എന്നതിനാലാണിത്. നെഗറ്റീവ് ഊർജം ഐശ്വര്യത്തിനെന്നപോലെ ലൈംഗിക ജീവിതത്തിനും പരമപ്രധാനമാണ്. എപ്പോഴും ബെഡ്റൂമിൽ വായുസഞ്ചാരവും വെളിച്ചവും ഉണ്ടാവണം എന്നും ഫെങ്ഷൂയി പറയുന്നു. ബൾബുകളും മറ്റും പ്രകാശിപ്പിച്ചുള്ള വെളിച്ചമല്ല ഇതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പുമുറി നല്ല അടുക്കും ചിട്ടയോടും സംരക്ഷിക്കണം. എല്ലാം വാരിവലിച്ചിട്ട കിടപ്പുമുറിയിൽ നെഗറ്റീവ് എനർജി നിറയും. മുഷിഞ്ഞ വസ്ത്രങ്ങൾ കിടപ്പുമുറിയിൽ സൂക്ഷിക്കരുത്. അതിൽ നിന്നുയരുന്ന വിയർപ്പിന്റെയും ഗന്ധം നെഗറ്റീവ് എനർജിയായിരിക്കും ഉണ്ടാക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.

ചുവപ്പ് നിറത്തിലുള്ളതും മണമുള്ളതുമായ പൂക്കൾ കിടപ്പുമുറിയിൽ വയ്ക്കുന്നതും നല്ലതാണ്. റോസും ഓർക്കിഡുമാണ് ഏറ്റവും നന്ന്. പൂക്കൾ വാടുകയോ കേടുപാടുകൾ ഉണ്ടാവുകയാേ ചെയ്താൽ അവ എത്രയും പെട്ടെന്ന് മാറ്റണം. പ്രണയത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾക്കും നിറങ്ങൾക്കും കിടപ്പുമുറിയിൽ ഇടംകൊടുക്കാനും.