വധശ്രമക്കേസിലെ പ്രതി പിടിയിൽ
Friday 27 June 2025 1:40 AM IST
ആര്യനാട്: പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന വധശ്രമക്കേസ് പ്രതി, ദീർഘനാളുകൾക്കുശേഷം പിടിയിലായി.ഉഴമലയ്ക്കൽ പുതുകുളങ്ങര കന്യാരുപ്പാറ നിരപ്പിൽ വീട്ടിൽ പുരു എന്ന് വിളിക്കുന്ന ഷിബുവിനെയാണ് (45) ആര്യനാട് പൊലീസ് പിടികൂടിയത്.
നിരവധി അക്രമ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ ഷിബു ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ വീണ്ടും ഒളിവിൽ പോവുകയായിരുന്നു.ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രശാന്ത്,അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.