കോലാഹലം ജൂലായ് 11ന്

Friday 27 June 2025 6:00 AM IST

സംവിധായകൻ ലാൽജോസ് അവതരിപ്പിക്കുന്ന കോലാഹലം എന്ന ചിത്രം ജൂലായ് 11ന് റിലീസ് ചെയ്യും. ഒരു മരണവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾകോമഡി ഫാമിലി ഡ്രാമയായി കോർത്തിണക്കി റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്നു.സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ പിള്ളത്ത് തുടങ്ങിയവരാണ് താരങ്ങൾ. നവാഗതനായ വിശാൽ വിശ്വനാഥൻ രചന നിർവഹിക്കുന്നു. ഷിഹാബ് ഓങ്ങല്ലൂർ ആണ് ഛായാഗ്രാഹകൻ. ഗാനങ്ങൾ ഗണേഷ് മലയത്ത്, ഫത്തഹു റഹ്മാൻ സംഗീതം വിഷ്ണു ശിവശങ്കർ, എഡിറ്റർ: ഷബീർ പി, പ്രൊഡക്ഷൻ കൺട്രോളർ: ലിജു നടേരി, ആർട്ട്: സുജിത് വയനാട്, സൗണ്ട് ഡിസൈൻ: ഹരിരാഗ് എം വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മ്യൂസിക് മിക്സ്: കിഷൻ ശ്രീബാൽ, കളറിസ്റ്റ്: ടിറ്റോ ഫ്രാൻസിസ്, മേക്കപ്പ്: ശ്രീജിത്ത് എൻ സുനിൽ,

ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് നിർമ്മാണം .പിആർ.ഒ: പി.ശിവപ്രസാദ് .