കൂലി വൈബ് തലൈവർ ആട്ടം, വീഡിയോ ഗാനം
രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അനിരുദ്ധിന്റെ സംഗീതത്തിൽ പിറന്ന 'ചികിട്ടു' എന്ന ഗാനം നിമിഷ നേരം കൊണ്ട് തന്നെ തലൈവർ ആരാധകർ പാട്ട് ഏറ്റെടുത്തു.
അറിവിന്റെ ആണ് വരികൾ. ടി. രാജേന്ദർ, അനിരുദ്ധ് രവിചന്ദർ, അറിവ് എന്നിവർ ചേർന്നാണ്
ആലാപനം . അനിരുദ്ധിന്റെ മാസ് ഡാൻസിൽ ആണ് ഇപ്പോൾ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. തലൈവർ ഡാൻസ് സ്‌ക്രീനിൽ കാണാമെന്നും അനിരുദ്ധിന്റെ പവർ ഫുൾ പെർഫോമൻസ് മതി ഇപ്പോൾ തങ്ങൾക്ക് ആശ്വാസത്തിനെന്നും ആരാധകർ. അനിരുദ്ധിന്റെ ഗെറ്റപ്പും മാസും എല്ലാം ആരാധകർക്കിടയിൽ ആവേശം പകരുന്നു.
ആഗസ്റ്റ് 14 ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ഏകദേശം 81 കോടി രൂപയ്ക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപയ്ക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കി എന്ന് റിപ്പോർട്ടുണ്ട്.