'പെപ്പേ ഗാരു ', കിടിലൻ ലുക്കിൽ ആന്റണി വർഗീസ്

Friday 27 June 2025 6:03 AM IST

ഹൈദരാബാദിൽ എെ,​ ആം ഗെയിം എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ ലൊക്കേഷനിൽ തന്റെ കാരവാന് മുന്നിൽ നിൽക്കുന്ന ആന്റണി വർഗീസന്റെ പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ. മുടിയിലും സ്റ്റെെലിലും പുതുമകളോടെയാണ് പെപ്പേ . പെപ്പേ എറെ ചെറുപ്പമായിരിക്കുന്നുവെന്ന് കമന്റുകൾ. കഥാപാത്രത്തിനായി വമ്പൻ ട്രാൻസ്ഫോർമേഷൻ ആണ് താരം നടത്തിയത് . പോസ്റ്റ് ചെയ്ത ചിത്രത്തിലെ കാരവാന്റെ ഡോറിൽ 'പെപ്പേ ഗാരു' എന്നെഴുതിയതും കാണാം .നന്ദി എന്ന് ഹൃദയം പറയുന്നു, നന്ദി ഹൈദരാബാദ്', എന്നാണ് പോസ്റ്റ്. നിരവധി കമന്റുകളാണ് പോസ്റ്റിന് പിന്നാലെ വരുന്നത്. 'ഗാരു ടീമിലെ പുതിയ എൻട്രി. ദുൽഖർ ഗാരുവിനെ മിസ് ചെയ്യുന്നു'. 'ഐ ആം ഗെയിം പൊളിക്കും', 'പെപ്പെ നല്ല മൊഞ്ചനായിട്ടുണ്ട്' എന്നെല്ലാമാണ് കമന്റുകൾ. ദുൽഖർ സൽമാനേക്കാൾ മൊഞ്ചനായി എന്നും കമന്റുണ്ട്.ആർ. ഡി എക്സിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന എെ ആം ഗെയിമിന്റെ രണ്ടാമത്തെ ഷെഡ്യൂ* ഹൈദരാബാദിൽ നടക്കുന്നത്. ആഗസ്റ്രിൽ കൊച്ചി ഷെഡ്യൂൾ ആരംഭിക്കുമ്പോൾ ദുൽഖർ സൽമാൻ ജോയിൻ ചെയ്യും. തമിഴ് നടൻ മിഷ്കിന്റെ മലയാള അരങ്ങേറ്റം കൂടിയാണ് എെ ആം ഗെയിം.