ബസ് സർവ്വീസ് ആരംഭിച്ചു

Thursday 26 June 2025 9:06 PM IST

പയ്യന്നൂർ: കാറമേൽ , കുണിയൻ , പുത്തൂർ , കോറോം , ആലക്കാട് , മാത്തിൽ എന്നീ ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് പുതിയ സ്വകാര്യ ബസ് സർവ്വീസ് ആരംഭിച്ചു. ഇത് വഴി ബസ് സർവ്വീസ് വേണമെന്നുള്ളത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു . ബസ് സർവ്വീസ് ഇല്ലാത്ത സ്ഥലങ്ങളിൽ റൂട്ട് നിർദേശിക്കുന്നതിന് സർക്കാർ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ ജനകീയ സദസ്സുകൾ നടന്നിരുന്നു. പയ്യന്നൂർ മണ്ഡലം ജനകീയ സദസ്സിൽ ഉയർന്നുവന്ന ഒരു പ്രധാന നിർദ്ദേശമായിരുന്നു ഈ റൂട്ടിൽ ബസ് സർവ്വീസ് വേണമെന്നുള്ളത്. ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് പഴയ ബസ് സ്റ്റാൻഡിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം വി.കെ.നിഷാദ് സ്വാഗതം പറഞ്ഞു.