പുതുമുഖങ്ങളുടെ സൈക്കോ ത്രില്ലർ ആഹ്ളാദം
Friday 27 June 2025 6:06 AM IST
പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ,രാഗേഷ് മേനോൻ,ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആഹ്ലാദം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകരായ കണ്ണൻ താമരക്കുളം, അജയ് വാസുദേവ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു. സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം കലേഷ് കരുണ. സംവിധായകന്റെ വരികൾക്കും സംഗീതത്തിനും സുധീപ് കുമാറിന്റെ ആലാപനം. എഡിറ്റർ: ഗോപീകൃഷ്ണൻ.ആർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പി. ആർ.ഒ: പി.ശിവപ്രസാദ് .