പെരളശ്ശേരിയിൽ ടെക്നിക്കൽ സെമിനാർ
കണ്ണൂർ: പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പാലയാട് അസാപ്-എൻ.ടി.ടി.എഫ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുമായി സഹകരിച്ച് പഞ്ചായ ത്ത് ഹാളിൽ സംഘടിപ്പിച്ച ടെക്നിക്കൽ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കിൽ ട്രെയിനിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ അനന്തമായ ജോലി സാധ്യതകളെക്കുറിച്ചും എൻ .ടി.ടി.എഫ് പ്രിൻസിപ്പാൾ ആർ.അയ്യപ്പൻ വിഷയം അവതരിപ്പിച്ചു. കുട്ടികളിലെ നൈപുണ്യ ശേഷിയെ കണ്ടെത്തി പരിപോഷിപ്പിക്കുക, ശാസ്ത്രീയമായ രീതിയിൽ പരിശീലനത്തിന് സജ്ജരാക്കുക, സിലബസിനപ്പുറം യഥാർത്ഥ തൊഴിൽ അന്തരീക്ഷത്തിന്റെ പ്രാഥമിക അനുഭവം വിദ്യാർത്ഥികൾക്ക് നൽകുക, പുതിയ തലമുറകൾക്ക് സ്വയം സംരഭകരാകുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുക എന്നിവയാണ് ടെക്നിക്കൽ സെമിനാറിന്റെ ലക്ഷ്യം. എൻ.ടി.ടി.എഫ് സീനിയർ ഓഫീസർ വികാസ് പലേരി സ്വാഗതം പറഞ്ഞു.