സൂര്യ സേതുപതി നായകനാവുന്ന ഫീനിക്സ് ജൂലായ് 4ന്

Friday 27 June 2025 6:09 AM IST

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനായി അരങ്ങേറ്രം കുറിക്കുന്ന ഫീനിക്സ് ജൂലായ് നാലിന് തിയേറ്രറിൽ . പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. തീവ്രമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ഫീനിക്സ് എ. കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച നടനായി മുന്നേറാൻ ലക്ഷ്യമിട്ട് ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ സൂര്യ സേതുപതി അഭിനയിച്ചിട്ടുണ്ട്. സാം സി. എസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ.കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി. ആർ . ഒ : പ്രതീഷ് ശേഖർ.