മാടായി ബി.ആർ.സിയിൽ ലൈബ്രറി

Thursday 26 June 2025 9:11 PM IST

പഴയങ്ങാടി: എസ്.എസ്.എ മാടായി ബി.ആർ.സി എം.ടിയുടെ പേരിൽ ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം എംവിജിൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി ഷിജു അദ്ധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി ഹൈസ്കൂൾ 8ാം ക്ലാസ് വിദ്യാർത്ഥിന് ലക്ഷ്മികയുടെ ''നിലാവിനെ പ്രണയിച്ച പെൺകുട്ടി " എന്ന പുസ്തകത്തിന്റെ അവതരണവും ഇതോടനുബന്ധിച്ച് നടന്നു. ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ വൺ ടീച്ചർ വൺ ബുക്ക് എന്ന പ്രവർത്തനത്തിലൂടെയാണ് ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തക ശേഖരണം ആരംഭിച്ചത്.കാഴ്ച പരിമിതികൾ ഉള്ള കുട്ടികൾക്കായി ഒരുക്കിയ ബ്രെയിലി ലിപി പുസ്തകങ്ങളും വിവിധ ഭാഷകളിലുള്ള റഫറൻസ് ഗ്രന്ഥങ്ങളും പഠനസഹായികളും അടക്കം 2960 പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.എസ്.എസ്.കെ കണ്ണൂർ, ഡി.പി.സി വിനോദ് , ഡി.പി.ഒമാരായ കെ.സബിത്ത്, രാജേഷ് കടന്നപ്പള്ളി , എച്ച്.എം ഫോറം കൺവീനർ സന്ദീപ് കൃഷ്ണൻ ,കെ.കെ.സുരേഷ്, മാടായി ബി.പി.സി എം.വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.