തൃക്കരിപ്പൂരിൽ വായനാ വാരാചരണം
തൃക്കരിപ്പൂർ : ഗ്രാമ പഞ്ചായത്ത് സി ഡി എസ് ,ജി ആർ സി യുടെ നേതൃത്വത്തിൽ നടന്ന വായനാ വാരാചരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു.സി എച്ച്.മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി. എസ് ചെയർപേഴ്സൻ എം.മാലതി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾ അവരവരുടെ കുടുംബശ്രീ മുഖേന ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജി.ആർ.സിയിൽ ഏൽപ്പിച്ചു. അരങ്ങ് സംസ്ഥാന കലോത്സവ വിജയികളായ കുടുംബശ്രീ അംഗങ്ങൾക്കുംഫാർമേഴ്സ് ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത മാനേജിംഗ് ഡയരക്ടർ കെ.ശശിക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ഡി.എസിന്റെ ഉപഹാരം നൽകി. കുടുംബശ്രീ അംഗങ്ങൾ കലക്ട് ചെയ്ത പുസ്തകം ജനപ്രതിനിധികളായ ഫായിസ് ബീരിച്ചേരി, കെ.എം.ഫരീദ,എം.ഷൈമ,സി ഡി.എസ് വൈസ് ചെയർ പേഴ്സൻ .എം.ഖൈറുന്നിസ എന്നിവർ ഏറ്റു വാങ്ങി. അസിസ്റ്റന്റ് സെക്രട്ടറി പി.അരവിന്ദൻ സ്വാഗതവും കമ്മ്യൂണിററി കൗൺസിലർ സി. രജിത നന്ദിയും പറഞ്ഞു