വൃദ്ധയുടെ രണ്ടരപവന്റെ മാല പൊട്ടിച്ച് കടന്നു

Friday 27 June 2025 1:23 AM IST

വെള്ളറട: വൃദ്ധയുടെ കഴുത്തിൽകിടന്ന രണ്ടരപവന്റെ മാല പൊട്ടിച്ച് കടന്നു.കരാക്കാമൻകോട് കുടയാൽ ദേവിപുരം സുനിൽ ഭവനിൽ സുരേന്ദ്രൻ നായരുടെ ഭാര്യ തങ്കമ്മപ്പിള്ളയുടെ (63)​കഴുത്തിൽ കിടന്ന മാലയാണ് കവർന്നത്.ഇന്നലെ ഉച്ചയ്ക്ക് 1ന് ഇവർ വീട്ടിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടുനിൽക്കുന്നതിനിടയിൽ മഴയത്ത് റെയിൻകോട്ട് ധരിച്ചെത്തിയ അജ്ഞാതൻ മാല പൊട്ടിച്ചു കടന്നത്. ഈ സമയത്ത് സുരേന്ദ്രൻനായർ സമീപത്തുള്ള ഗ്യാസ് ഏജൻസിയിൽ പോയിരിക്കുകയായിരുന്നു.തങ്കമ്മയുടെ നിലവിളികേട്ട് നാട്ടുകാരെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളറട പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് മേൽനടപടി സ്വീകരിച്ചു.