അസംപ്ഷൻ അലുമ്‌നി വാർഷിക സമ്മേളനം
Thursday 26 June 2025 9:42 PM IST
ചങ്ങനാശേരി: അസംപ്ഷൻ കോളേജ് അസോസിയേഷൻ ഒഫ് അസംഷൻ അലുമ്‌നിയുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു. പൂർവ വിദ്യാർത്ഥിനിയും പ്ലാനിംഗ് ബോർഡ് അഡ്വൈസറുമായ ഡോ.എം.ടി സിന്ധു ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. മിലിറ്ററി നഴ്‌സിംഗ് എ.ഡി.ജി.പിയായി ഉയർത്തപ്പെട്ട മേജർ ജനറൽ പി.വി ലിസമ്മയെ മികച്ച പൂർവ്വവിദ്യാർഥിനിക്കുള്ള അവാർഡ് നൽകി ആദരിച്ചു. ആശ പ്രസിഡന്റ് അഡ്വ.ഡെയ്‌സമ്മ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്.ഡി നേടിയവരെ ആദരിക്കലും പൂർവ്വവിദ്യാർഥിനികളുടെ സാംസ്‌കാരിക പ്രകടനങ്ങളും നടന്നു. സെക്രട്ടറി സ്മിത മാത്യൂസ് സ്വാഗതം പറഞ്ഞു.