പി.എൻ പണിക്കരുടെ ഫോട്ടോ അനാച്ഛാദനം

Thursday 26 June 2025 9:49 PM IST
വായനാ വാരാചരണ സമാപനത്തോടനുബന്ധിച്ച് വെരൂർ പബ്‌ളിക് ലൈബ്രറിയിൽ പി.എൻ പണിക്കരുടെ ഛായാചിത്രം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ലാലി അനാഛാദനം ചെയ്യുന്നു.

ചങ്ങനാശേരി : വായനാ വാരാചരണ സമാപനത്തോടനുബന്ധിച്ച് വെരൂർ പബ്ലിക് ലൈബ്രറിയിൽ സാഹിത്യ സംവാദവും പി.എൻ പണിക്കരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധിയുമായ വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അക്ഷരവേദി പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ്, നോവലിസ്ര് ജോൺ ജെ.പുതുച്ചിറ എന്നിവർ പങ്കെടുത്തു. തോംസൺ ആന്റണി പ്രബന്ധം അവതരിപ്പിച്ചു. ജോസഫ് മാത്യു, സെക്രട്ടറി വർഗീസ് തോമസ്, തോമസ് സെബാസ്റ്റ്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.