മൂവാ​റ്റുപുഴകരിയാർ പുനസംയോജന പദ്ധതി

Thursday 26 June 2025 9:50 PM IST
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മൂവാ​റ്റുപുഴകരിയാർ പുനസംയോജന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വിവിധ വാർഡുകളിലെ തോടുകൾ ആഴംകൂട്ടി നവീകരിക്കലിന്റെ ഭാഗമായി മൂവാറ്റുപുഴകരിയാർ പുനസംയോജന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനൂപ്.സി.പി അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാന്റിംഗ് കമ്മ​റ്റി അദ്ധ്യ ക്ഷരായ ശോഭിക.വി.എം, ദീപേഷ്.കെ , ശ്യാമള സി ടി ,ബ്ലോക്ക് മെമ്പർ സുലോചന പ്രഭാകരൻ, വാർഡ് മെമ്പർമാരായ രേവതി മനീഷ്, ദീപാമോൾ എന്നിവർ പങ്കെടുത്തു. മൂവാ​റ്റപുഴയാർ മുതൽ ചെട്ടിച്ചാൽ, വാഴമന, വേട്ടംവേലി, കിളിയാ​റ്റുനട, ചെട്ടിമംഗലം കരിയാർ വരെയുളള തോടുകളുടെ ആഴം കൂട്ടി നവീകരിക്കലാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.