ധർണ വിജയിപ്പിക്കും
Thursday 26 June 2025 9:51 PM IST
വൈക്കം: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ത്വരിതപ്പെടുത്തുക, കേന്ദ്ര ഗവൺമെന്റ് കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൽ ഉന്നയിച്ച് ജൂലായ് 29ന് നടക്കുന്ന മേഖല മാർച്ചും ധർണയും വിജയിപ്പിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ ജനറൽ ബോഡി ആഹ്വാനം ചെയ്തു. വൈക്കം സീതാറാം ഹാളിൽ ചേർന്ന യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.വി. വിമൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് പാണം പറമ്പിൽ, പ്രസിഡന്റ് സരിത ദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ജി.ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു.