അടിയന്തരാവസ്ഥ 50-ാമത് വാർഷികം

Thursday 26 June 2025 9:58 PM IST
അടിയന്തരാവസ്ഥയുടെ 50ാമത് വാർഷികത്തിൽ ആർ.ജെ.ഡി ജില്ലാ കമ്മറ്റി കോട്ടയത്ത് നടത്തിയ മനുഷ്യാവകാശ സംരക്ഷണ സദസ്സ് ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം : അടിയന്തരാവസ്ഥയുടെ 50-ാമത് വാർഷികം മനുഷ്യാവകാശ സംരക്ഷണ ദിനമായി രാഷ്ട്രീയ ജനതാദൾ ആചരിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ.ബെന്നി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ് മാത്യു, ജോസ് മടുക്കക്കുഴി, ജോൺ മാത്യു മൂലയിൽ, കെ.ആർ മനോജ് കുമാർ, കെ.ഇ ഷെറീഫ്, അഡ്വ.എബ്രഹാം പി.തോമസ്, വി.കെ സജികുമാർ, ബെന്നി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ച ദേശീയ നേതാക്കളുടെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.